ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിന് എതിരെ ദേവസ്വം ബോർഡ്
തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ബാരിക്കേഡുകൾ മാറ്റണമെന്നാണ് പ്രധാന ആവശ്യം.
ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിന് എതിരെ ദേവസ്വം ബോർഡ്. തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ബാരിക്കേഡുകൾ മാറ്റണമെന്നാണ് പ്രധാന ആവശ്യം. അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും.
മഹാ കാണിക്ക, വാവരു നട , അപ്പം, അരവണ കൗണ്ടർ ഭാഗങ്ങളിൽ തീർത്ഥാടകർക്ക് എത്താൻ കഴിയാത്ത തരത്തിൽ സ്ഥാപിച്ചിരിയ്ക്കുന്ന ബാരിക്കേഡുകൾ മാറ്റണമെന്നാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പൊലീസ് സ്പെഷ്യൽ ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മണ്ഡല കാലം ആരംഭിച്ച മുതൽ ബാരിക്കേഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയർത്തിരുന്നു. ശബരിമലയിൽ നടവരവ് കുറഞ്ഞ സാഹചര്യത്തിലും കൂടിയാണ് ദേവസ്വം ബോർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്. 144 നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബാരിക്കേഡുകൾ പൊലീസ് സ്ഥാപിച്ചത്.
Next Story
Adjust Story Font
16