Quantcast

തീർത്ഥാടകർക്ക് തടസമുണ്ടായാല്‍ നിരീക്ഷകർക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി

പൊലീസ് , ദേവസ്വം തുടങ്ങിയ മുഴുവൻ വകുപ്പുകളുടെയും ഭാഗത്ത് നിന്ന് ഭക്തർക്ക് തടസമുണ്ടായാൽ മേൽനോട്ട സമിതിക്ക് ഇടപെടാം. 

MediaOne Logo

Web Desk

  • Published:

    30 Nov 2018 8:09 AM GMT

തീർത്ഥാടകർക്ക് തടസമുണ്ടായാല്‍ നിരീക്ഷകർക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി
X

ശബരിമലയിൽ തീർത്ഥാടകർക്ക് തടസമുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുണ്ടായാൽ നിരീക്ഷകർക്ക് തൽസമയം നടപടിയെടുക്കാമെന്ന് ഹൈക്കോടതി. പൊലീസ്,ദേവസ്വം തുടങ്ങിയ മുഴുവൻ വകുപ്പുകളിലും മേൽനോട്ട സമതിക്ക് ഇടപെടാം.സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണമെന്നുംകോടതി വ്യക്തമാക്കി.

ശബരിമലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി നിരീക്ഷകരെ നിയമിച്ചത്. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസുമാരായ പി.ആർ രാമൻ, എസ്. സിരിജഗൻ, എ.ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്. ഇവരുടെ പ്രവർത്തനം ഏകോപിക്കേണ്ടത് ശബരിമല സ്പെഷൽ കമീഷണറും സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡുമാണ്. സമിതിയംഗങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കിൽ സർക്കാറിനും ദേവസ്വം ബോർഡിനും കോടതിയെ സമീപിക്കാം.

ഏതെങ്കിലും കാര്യത്തിൽ സമിതിയ്ക്ക് വ്യക്തത വേണമെങ്കിൽ സമിതിക്ക് അപ്പപ്പോൾ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു. ശബരിമല സംബന്ധിച്ച് കോടതി നൽകിയ ഉത്തരവുകൾ നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ നിരീക്ഷകർക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുഗമമായ തീർത്ഥാടനം ഉറപ്പാക്കാൻ ആവശ്യനുസരണം ഉടനടി നടപടികൾ എടുക്കാമെന്നും എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും കോടതി ഉത്തരവിൽ പറയുന്നു.

TAGS :

Next Story