സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
എല്ലാ അവകാശങ്ങളും അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കെ.സുരേന്ദ്രന്‍ .പൊലീസില്‍ നിന്നും ക്രൂരമായ പീഡനം നേരിട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ശബരിമല ചിത്തിര ആട്ടവിശേഷത്തിന് 52 വയസുള്ള സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. എന്നാല്‍ കോഴിക്കോടുള്ള രണ്ട് കേസുകളില്‍ സുരേന്ദ്രനു ജാമ്യം ലഭിച്ചു. കോഴിക്കോട് നിന്നും സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
52 വയസുള്ള സ്ത്രീയെ മര്‍ദ്ദിച്ച കേസിലെ 13-ാം പ്രതിയായ കെ.സുരേന്ദ്രന്റെയും മറ്റ് 4 പ്രതികളുടെയും ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കോടതി ജാമ്യം നിഷേധിച്ചതോടെ സുരേന്ദ്രന്‍ ജയിലില്‍ തുടരും. 2016ല്‍ ട്രയിന്‍ തടഞ്ഞ കേസ്,കോഴിക്കോട് പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കേസ് എന്നിവയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫാസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചു.
പൊലീസ് ഗൂഢാലോചന നടത്തുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വി. മുരളീധരന്‍ സുരേന്ദ്രനെ കോഴിക്കോട് ജില്ലാ ജയിലില്‍ ചെന്ന് കണ്ടു. ശ്രീധരന്‍ പിള്ളയടക്കമുള്ള നേതാക്കളും ബി.ജെ.പി പ്രവര്‍ത്തകരും സുരേന്ദ്രനെ ഹാജരാക്കിയ കോടതി പരിസരത്തെത്തി.
Adjust Story Font
16