എം.ജെ ശ്രീചിത്രനെ കൊടുങ്ങല്ലൂരിലെ പ്രഭാഷണത്തില്‍ നിന്നും മാറ്റി
ദീപ നിഷാന്തിനെതിരെ ഉയർന്ന കവിത മോഷണ വിവാദത്തിൽ ഉൾപ്പെട്ട ശ്രീചിത്രനെ കൊടുങ്ങല്ലൂരിൽ നാളെ നടക്കാനിരുന്ന ഭരണഘടനാ സംഗമത്തിൽ നിന്നും സംഘാടകർ ഒഴിവാക്കി. കാരണം വ്യക്തമാക്കാതെയാണ് സംഘാടക സമിതിയുടെ പുതിയ മാറ്റം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡിസംബർ രണ്ടിന് കൊടുങ്ങല്ലൂരിലെ അംബേദ്‌കർ സ്‌ക്വയറിൽ ഡയലോഗ് എന്ന സാംസ്കാരിക സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ये à¤à¥€ पà¥�ें- എം.ജെ ശ്രീചിത്രനെതിരെ ‘കോപ്പിയടി’ ആരോപണവുമായി എഴുത്തുകാരൻ വൈശാഖൻ തമ്പി
ये à¤à¥€ पà¥�ें- കവിതാ മോഷണ വിവാദത്തില്‍ ക്ഷമ ചോദിച്ച് ദീപ നിശാന്ത്
അതേസമയം കലേഷിന്റെ കവിതാ മോഷണത്തിൽ മാപ്പ് പറഞ്ഞ് എം.ജെ ശ്രീചിത്രൻ ഫേസ്ബുക്കിൽ രംഗത്ത് വന്നിരുന്നു. ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്ന് നേരത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ശ്രീചിത്രന്‍ മാപ്പ് പറഞ്ഞത്. അതെ സമയം വിഷയത്തിൽ ദീപ നിഷാന്ത് ഇന്നലെ മാപ്പ് പറഞ്ഞിരുന്നു. വ്യക്തതയില്ലാത്ത വിശദീകരണം തൃപ്തികരമല്ലെന്നും മാപ്പ് പറച്ചിലല്ല മറുപടിയാണ് വേണ്ടത് അത് താനർഹിക്കുന്നുവെന്നും എസ്. കലേഷ് വിഷയത്തിൽ പ്രതികരിച്ചു.
ये à¤à¥€ पà¥�ें- ദീപാ നിഷാന്തിനെതിരെ സാഹിത്യ മോഷണാരോപണം; മോഷ്ടിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കവിത
Adjust Story Font
16