ഗുജറാത്ത് കലാപ സമയത്ത് മോദിയേയും അമിത്ഷായേയും സഹായിച്ച ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റയെന്ന് മുല്ലപ്പള്ളി
മോദിയെയും അമിത്‌ഷായെയും വെള്ളപൂശിയുള്ള റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന സമയത്തു കണ്ടു.ആ റിപ്പോർട്ട് കണ്ടപ്പോൾ വിസ്മയം തോന്നിയെന്നും മുല്ലപ്പള്ളി പറഞ്ഞു

ഗുജറാത്ത് കലാപ സമയത്ത് മോദിയേയും അമിത്ഷായേയും സഹായിച്ച ഉദ്യോഗസ്ഥനാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മോദിയേയും അമിത്‌ഷായേയും വെള്ളപൂശിയുള്ള റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന സമയത്ത് കണ്ടു. ആ റിപ്പോർട്ട് കണ്ടപ്പോൾ വിസ്മയം തോന്നിയെന്നും മുല്ലപ്പള്ളി പറഞ്ഞു. മുസ് ലിം യൂത്ത് ലീഗിന്‍റെ യുവജനയാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Next Story
Adjust Story Font
16