Quantcast

കാലിക്കറ്റ് സര്‍വകലാശാല ചുവപ്പിച്ച് വീണ്ടും എസ്.എഫ്.എെ

തുടര്‍ച്ചയായ മൂന്നാം തവണയാണ് എസ്.എഫ്.ഐ മികച്ച വിജയവുമായി കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ നിലനര്‍ത്തുന്നത്

MediaOne Logo

Web Desk

  • Published:

    2 Dec 2018 4:24 AM GMT

കാലിക്കറ്റ് സര്‍വകലാശാല ചുവപ്പിച്ച് വീണ്ടും എസ്.എഫ്.എെ
X

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്.എഫ്.ഐക്ക് മൂന്നാം തവണയും വിജയം. അഞ്ച് ജനറല്‍ സീറ്റും നാല് എക്സിക്യൂട്ടീവും എസ്.എഫ്.എെ നേടി. മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റ് യു.ഡി.എസ്.എഫ് തിരിച്ച് പിടിച്ചപ്പോള്‍ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റ് അഞ്ച് വര്‍ഷത്തിന് ശേഷം എസ്.എഫ്.ഐയും തിരിച്ചുപിടിച്ചു.

തുടര്‍ച്ചയായ മൂന്നാം തവണയാണ് എസ്.എഫ്.ഐ മികച്ച വിജയവുമായി കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ നിലനര്‍ത്തുന്നത്. അഞ്ച് ജനറല്‍ സീറ്റ് ഉള്‍പ്പെടെ 4 എക്‌സിക്യുട്ടിവും നേടിയാണ് എസ്.എഫ്.ഐയുടെ വിജയം. ചെയര്‍മാനായി എസ്.എന്‍ കോളേജ് ആലത്തൂരിലെ എസ്.ഷാബിറും വൈസ് ചെയര്‍മാന്‍മാരായി എന്‍.എസ്.എസ് കോളേജ് മഞ്ചേരിയിലെ ഗോകുല്‍ പി.എസ്, സി.അച്ചുതമേനോന്‍ ഗവ.കോളേജിലെ ശില്‍പ അശോകന്‍ എന്നിവരും തെരഞ്ഞടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വടകര മേഴ്‌സി കോളേജിലെ ടി.കെ അമല്‍ജിത്തും, ജോയിന്റ് സെക്രട്ടറിയായി അക്ഷയ് റോയി എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ടത്.

അഞ്ച് എക്‌സിക്യൂട്ടിവ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞടുപ്പില്‍ വാശിയേറി മത്സരമായിരുന്ന നടന്നത്. അഞ്ച് വര്‍ഷമായി കൈവിട്ട കോഴിക്കോട് എക്‌സിക്യൂട്ട് എസ്.എഫ്.ഐ തിരിച്ച് പിടിച്ചപ്പോള്‍, മലപ്പുറത്തെ സീറ്റ് എസ്.എഫ്.ഐയില്‍ നിന്ന് യു.എസ്.എഫ് തിരിച്ച് പിടിച്ചു. യു ഡി എസ് എഫ് എക്‌സിക്യുട്ടീവായി കെ കമറുല്‍ ജമാലാണ് തെരഞ്ഞടുക്കപ്പെട്ടത്. ചെയര്‍മാനായി തെരഞ്ഞടുത്ത എസ്.എഫ്.എെ സ്ഥാനാര്‍ത്ഥി ഷാബിര്‍ 235 വോട്ട് നേടിയാണ് വിജയിച്ചത്. തെരഞ്ഞടുപ്പില്‍ വിജയിച്ച എസ്.എഫ്.ഐ കാമ്പസില്‍ ആഹ്ലാദ പ്രകടനം നടത്തി. ആകെയുള്ള 426 വോട്ട് പോള്‍ ചെയ്തപ്പോള്‍ മൂന്ന് വോട്ടുകല്‍ അസാധുവായി.

TAGS :

Next Story