സൗജന്യ വിത്ത്, ബണ്ട് നിർമ്മാണം: കുട്ടനാട്ടുകാര്‍ക്കുള്ള സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല
വീണ്ടും കൃഷി ഇറക്കുന്ന കർഷകർക്ക് സൗജന്യ വിത്ത് നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം പാടശേഖരങ്ങൾക്കും വിത്ത് ലഭിച്ചില്ല
പ്രളയാനന്തര കുട്ടനാട്ടിൽ കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്. വീണ്ടും കൃഷി ഇറക്കുന്ന കർഷകർക്ക് സൗജന്യ വിത്ത് നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം പാടശേഖരങ്ങൾക്കും വിത്ത് ലഭിച്ചില്ല. ബണ്ടുകളുടെ പുനർനിർമ്മാണത്തിന് നൽകുമെന്ന് പറഞ്ഞ സഹായവും ഇപ്പോഴും ജലരേഖ മാത്രം.
പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ പാടേശഖരങ്ങളെല്ലാം പച്ച വിരിച്ചു. എങ്കിലും കർഷകരുടെ ജീവിതം ഇപ്പോഴും പ്രതിസന്ധികൾക്കും കടബാധ്യതകൾക്കും നടുവിലാണ്. സൗജന്യ വിത്ത് വിതരണം, വിത്ത് സ്വയം വാങ്ങുന്നവർക്ക് അതിനുള്ള പണം ഇങ്ങനെ പ്രളയത്തിൽ കാർഷിക മേഖല ആകെ തകർന്നപ്പോൾ കർഷകർക്ക് സർക്കാർ നിരവധി വാഗ്ദാനങ്ങൾ നൽകി. എന്നാൽ ഒന്നും യഥാസമയം പാലിക്കപ്പെട്ടില്ലെന്ന് കർഷകർ പറയുന്നു.
മട വീണ പാടശേഖരങ്ങളിൽ ബണ്ട് പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ തുക നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതും പാഴ്വാക്കായി. നടപടികൾ വേഗത്തിലാവുകയാണ് വേണ്ടതെന്നും ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Adjust Story Font
16