പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ടുടമയും കൂട്ടാളിയും പിടിയില്‍
ജോലി നൽകാമെന്ന വാഗ്ദാനം നല്‍കി കുട്ടിയെ വൈത്തിരിയിലെക്കുകയായിരുന്നു

വയനാട് വൈത്തിരിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ടുടമയും കൂട്ടാളിയും പിടിയില്‍. കർണാടക സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിയെ റിസോർട്ടില്‍ പൂട്ടിയിട്ട് നിരവധി പേര്‍ പിഡിപ്പിച്ചുവെന്നാണ് സൂചന. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
സുഗന്ധഗിരിയിലെ ഗ്രീൻ ഹാർപ്പർ റിസോർട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനക്കിടയിലാണ് കര്‍ണാടക സ്വദേശിയായ 17 വയസുകാരി പോലീസിനോട് കാര്യങ്ങള്‍ പറയുന്നത്. ജോലി നൽകാമെന്ന വാഗ്ദാനത്തില്‍ വൈത്തിരിയിലെ റിസോർട്ടിലെത്തിച്ച ഇവരെ രണ്ടുമാസത്തിനിടെ 20ലധികം പേര്‍ പിഡിപ്പിച്ചുവെന്നാണ് നല്‍കിയ മൊഴി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടമ പെരിന്തല്‍മണ്ണ സ്വദേശി ശ്രീവത്സസനെന്ന സുനിലിനെയും സഹായി മായനാട് സ്വദേശി രഞ്ജിത്തിനെയും അറസ്റ്റു ചെയ്തു. പോക്സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അനാശ്വാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീവല്‍സന്‍ കര്‍ണാടകയില്‍ നിന്നും തമഴ്നാട്ടില്‍ നിന്നും നിരവധി സ്ത്രീകളെ റിസോര്‍ട്ടിലെത്തിക്കാറുണ്ടന്നും പെൺകുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതെകുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.
Adjust Story Font
16