Quantcast

കോൺഗ്രസ് നേതാക്കളിൽ ചിലര്‍ ‘ഗ്രൂപ്പു കളി’യിലെന്ന് സുധീരൻ

ശബരിമല വിഷയത്തിലെ സി.പി.എം - ബി.ജെ.പി ഒത്തുകളി തുറന്നു കാട്ടേണ്ട കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സുധീരൻ

MediaOne Logo

Web Desk

  • Published:

    2 Dec 2018 12:57 PM GMT

കോൺഗ്രസ് നേതാക്കളിൽ ചിലര്‍ ‘ഗ്രൂപ്പു കളി’യിലെന്ന് സുധീരൻ
X

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിൽ പാർട്ടിയിൽ ശക്തമായ ഗ്രൂപ്പ് പോരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ശബരിമല വിഷയത്തിലെ സി.പി.എം - ബി.ജെ.പി ഒത്തുകളി തുറന്നു കാട്ടേണ്ട കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സുധീരൻ ഫേസ്ബുക്കിലൂടെ വിമർശിച്ചു.

യൂത്ത് കോൺഗ്രസ് പിടിച്ചെടുക്കാന്‍ ഗ്രൂപ്പുകൾ കോടികൾ ഒഴുക്കുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരാണ് ഗ്രൂപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. "എന്റെ ബൂത്ത് എന്റെ അഭിമാനം" എന്നതിന് പകരം "എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം " എന്ന നിലയിൽ പാർട്ടിയെത്തി. ഇത് തടയാൻ ഫലപ്രദമായ ഇടപെടൽ ഉണ്ടാകട്ടെയെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story