പത്തനംതിട്ടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി
പത്തനംതിട്ടയിലെ നന്നുവക്കാടുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മലയാലപ്പുഴയിലെ ആര്‍. എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.
പത്തനംതിട്ട നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മാരാകായുധങ്ങളുമായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.
പത്തനംതിട്ടയിലെ നന്നുവക്കാടുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മലയാലപ്പുഴയിലെ ആര്‍. എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനിടെ ഇന്നലെ വൈകിട്ട് നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപം ഒരു സംഘം ആര്‍. എസ്.എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.
കൂടുതല്‍ പൊലീസും നേതാക്കളും എത്തിയതോടെയാണ് രംഗം ശാന്തമായത്. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ കൌണ്‍സിലര്‍ പി.കെ അനീഷ്, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എം ജെ രവി, ഡി.വൈ.എഫ്.ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അന്‍സില്‍, സെക്രട്ടറി അനീഷ് വിശ്വനാഥ്, മേഖല പ്രസിഡന്റ് അജിന്‍ വര്‍ഗീസ്, തുടങ്ങിയവര്‍ക്ക് പരിക്കേറ്റു.
Adjust Story Font
16