കോണ്‍ഗ്രസിന്റെ ശബരിമല നിലപാടിനെ വിമര്‍ശിച്ച് കെ.പി ഉണ്ണികൃഷ്ണന്‍
അടിയന്തരവാസ്ഥകാലത്ത് കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസ് രൂപീകരിച്ചവരുടെ സംഗമ വേദിയായി മാറുകയായിരുന്നു കോഴിക്കോട്ടെ കെ.പി ഉണ്ണികൃഷ്ണന്റെ വീട്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടുകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി ഉണ്ണികൃഷ്ണന്‍. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ പിന്‍തലമുറ അത് മറന്നുപോയാല്‍ ചരിത്രം മാപ്പുനല്‍കില്ലെന്ന് കെ.പി ഉണ്ണികൃഷ്ണന്‍ അഭിപ്രായപെട്ടു. അവിഭക്ത കോണ്‍ഗ്രസ് എസ് നേതാക്കള്‍ കെ.പി ഉണ്ണികൃഷ്ണനു നല്‍കിയ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു കാലത്തെ അന്ധകാരത്തില്‍ നിന്നും സമൂഹത്തെ മുന്നോട്ട് നയിച്ചത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നായിരുന്നു എ.ഐ.സി.സി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണന്റെ അഭിപ്രായം. അടിയന്തരവാസ്ഥകാലത്ത് കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസ് രൂപീകരിച്ചവരുടെ സംഗമ വേദിയായി മാറുകയായിരുന്നു കോഴിക്കോട്ടെ കെ.പി ഉണ്ണികൃഷ്ണന്റെ വീട്. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയവരും എന്‍.സി.പിയിലേക്ക് പോയ മന്ത്രി എ.കെ ശശീന്ദ്രനുമടക്കം നിരവധിനേതാക്കള്‍ സംഗമത്തിനെത്തി.
കെ.പി ഉണ്ണികൃഷണന് അര്‍ഹമായ സ്ഥനങ്ങള്‍ കോണ്‍ഗ്രസില്‍ ലഭിച്ചില്ലെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. പല നിലപാടുകളിലും വിട്ടുവീഴ്ച്ച ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ ലഭിക്കുമായിരുന്നുവെന്ന അഭിപ്രായവും കെ.പി ഉണ്ണികൃഷ്ണന്‍ പ്രകടിപ്പിച്ചു.
Adjust Story Font
16