Quantcast

നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യമെന്ന്

വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലാണ് നാലുപേരടങ്ങുന്ന സംഘം എത്തിയത്

MediaOne Logo

Web Desk

  • Published:

    3 Dec 2018 11:21 AM GMT

നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യമെന്ന്
X

നിലമ്പൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലാണ് നാലുപേരടങ്ങുന്ന സംഘം എത്തിയത്. കോളനിയിൽ പോസ്റ്റർ ഒട്ടിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്ത സംഘം, ആദിവാസികൾക്ക് അരമണിക്കൂറോളം ക്ലാസ്സ് എടുത്തതായും പോലീസ് പറഞ്ഞു. പ്രദേശത്ത് തണ്ടർബോൾട്ട് സംഘം തെരച്ചിൽ നടത്തുകയാണ്.

നിലമ്പൂര്‍ വഴിക്കടവിലെ പൂഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ പുലര്‍ച്ചെയോടെയാണ് പട്ടാള വേഷധാരികളായ നാല് പേരെത്തിയത്. അരമണിക്കൂര്‍ സമയം കോളനിയിലെ ആദിവാസികളുമായി സംവദിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലുള്ള ലഘുലേഖകളില്‍ സുപ്രിംകോടതി ആദിവാസികള്‍ക്കും ദലിതര്‍ക്കും എതിരെയാണെന്നും, ‘പെസ നിയമം’ നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവുമോയെന്നും പരാമര്‍ശമുണ്ട്.

കോളനിയില്‍ പതിച്ച പോസ്റ്ററുകളില്‍ ആദിവാസികള്‍ അടിമകളല്ലെന്നും തോട്ടം തൊഴിലാളിക്ക് മിനിമം കൂലി 800 രൂപയാക്കണമെന്ന ആവശ്യവുമുണ്ട്. മാവോയിസ്റ്റ് നേതാവ് സോമന്‍‌റെ നേതൃത്വത്തിലാണ് സംഘമെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ വന മേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം തെരെച്ചില്‍ ആരംഭിച്ചു.

TAGS :

Next Story