റബ്ബർ കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുതെന്ന് പി.സി ജോർജ്
റബ്ബർ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബ്ബർ കർഷകർക്ക് നൽകരുതെന്നും പി.സി.ജോർജ് പറഞ്ഞു.
റബ്ബർ കർഷകരെ തള്ളി പി.സി ജോർജ് എം.എൽ.എ. റബ്ബർ കൃഷIയേയും കർഷകരേയും പ്രോത്സാഹിപ്പിക്കരുത്. കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുതെന്നും പി.സി ജോർജ് നിയമസഭയിൽ പറഞ്ഞു. പി.സി ജോർജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാറും പറഞ്ഞു.
ചോദ്യോത്തര വേളയിലായിരുന്നു പി.സി ജോർജ് റബ്ബർ കർഷകർക്ക് എതിരെ രംഗത്തെത്തിയത്. റബ്ബർ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബ്ബർ കർഷകർക്ക് നൽകരുതെന്നും പി.സി.ജോർജ് പറഞ്ഞു.
റബ്ബർ കർഷകരെ സഹായിക്കരുതെന്ന ജോർജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. റബ്ബർ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
റബ്ബർ മേഖലയെ സംരക്ഷിക്കാനായി സിയാൽ മോഡൽ പദ്ധതി നടപ്പിലാക്കിവരുകയാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് വിഷലിപ്തമായ വെളിച്ചെണ്ണ വ്യാപകമാകുന്നുവെന്നും കേര എന്ന വ്യാജ പേര് ഇതിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16