Quantcast

നവകേരള നിര്‍മാണത്തില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപണം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സ്തംഭനമുണ്ടായെന്ന് കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ 3 മണിക്കൂറാണ് നിയമസഭയിൽ ചർച്ച നടന്നത്.

MediaOne Logo

Web Desk

  • Published:

    5 Dec 2018 1:46 PM GMT

നവകേരള നിര്‍മാണത്തില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപണം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
X

നവകേരള നിർമ്മാണത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വീടുകളും, ജീവനോപാധികളും നഷ്ടമായവരുടെ കണക്ക് പോലും സർക്കാരിന്റെ കയ്യിൽ ഇല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാലറി ചലഞ്ചിലെ പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന പൊതു വികാരമാണ് സഭയിൽ ഉണ്ടായത്.

പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സ്തംഭനമുണ്ടായെന്ന് കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ 3 മണിക്കൂറാണ് നിയമസഭയിൽ ചർച്ച നടന്നത്. സർക്കാർ വാഗ്ദാനം ചെയ്തതിൽ അഞ്ചിൽ ഒന്ന് സഹായം പോലും പ്രളയബാധിതർക്ക് ലഭിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ ആരോപിച്ചു. ദുരിതാശ്വാസം നൽകുന്നതിലും, പുനർ നിർമ്മാണത്തിലും സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം നേടിയെടുക്കാൻ സർവ്വകക്ഷിസംഘം പോകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി കേന്ദ്ര നിലപാട് മൂലം ആയിരക്കണക്കിന് കോടി രൂപ നഷ്ടമായെന്ന് ആരോപിച്ചു. പണം കണ്ടെത്താനുള്ള സാലറി ചലഞ്ചിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനേയും മുഖ്യമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയുടെ മറുപടികളിൽ വ്യക്തതയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

TAGS :

Next Story