പൊലീസുകാരുടെ കണ്ണില്‍ കറിയൊഴിച്ച് മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു
പാറാവു നിന്ന പൊലീസുകാരന്റെ കണ്ണില്‍ കഴിക്കാന്‍ കൊടുത്ത കറി എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. പൊന്നാനി സ്വദേശി തഫ്സീര്‍ ദര്‍വേഷാണ് രക്ഷപ്പെട്ടത്. കഴിക്കാന്‍ കൊടുത്ത കറി പൊലീസുകാരുടെ കണ്ണിലേക്കെറിഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്നും പ്രതി രക്ഷപെട്ടത്. പാറാവു നിന്ന പൊലീസുകാരന്റെ കണ്ണില്‍ കഴിക്കാന്‍ കൊടുത്ത കറി എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണ കേസിലെ പ്രതിയായ ദർവേഷിനൊപ്പം മറ്റൊരു പ്രതിയും സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടി. എന്നാൽ പ്രതികൾ രക്ഷപെടുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പുറകെ ഓടി. ദർവേഷ് ഓടി രക്ഷപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.
നിരവധി ചെറുതും വലുതുമായ മോഷണക്കേസിലെ പ്രതിയാണ് രക്ഷപെട്ട ദർവേഷ്. എറണാകുളം കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പൊലീസ് പ്രതിക്കായി തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16