അരവണയില്‍ പൂപ്പലെന്ന് പരാതി; ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം
മലപ്പുറത്ത് നിന്നെത്തിയ സംഘത്തിനാണ് ഒരു വർഷം പഴക്കമുള്ള അരവണ ലഭിച്ചത്. ഇന്നലെയാണ് ഈ സംഘം സന്നിധാനത്ത് നിന്ന് പന്ത്രണ്ട് ടിൻ അരവണ വാങ്ങിയത് അതിൽ 8-11-2017ൽ പാക്ക് ചെയ്ത അരവണയിലാണ് പൂപ്പൽ കണ്ടെത്തിയത്
ശബരിമലയിൽ നിന്ന് വാങ്ങിയ അരവണയിൽ പൂപ്പലെന്ന് പരാതി. മലപ്പുറത്ത് നിന്നെത്തിയ സംഘത്തിനാണ് ഒരു വർഷം പഴക്കമുള്ള അരവണ ലഭിച്ചത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാർ പറഞ്ഞു.
ഇന്നലെയാണ് ഈ സംഘം സന്നിധാനത്ത് നിന്ന് പന്ത്രണ്ട് ടിൻ അരവണ വാങ്ങിയത് അതിൽ 8-11-2017ൽ പാക്ക് ചെയ്ത അരവണയിലാണ് പൂപ്പൽ കണ്ടെത്തിയത്. ഈ കാരണം കാണിച്ച് ഡ്യൂട്ടി മജിസ്ട്രേറ്റിന് ഇവർ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ പരാതി ആസൂത്രിതമാണെന്നും പഴയ സ്റ്റോക്ക് അരവണ ശബരിമലയിൽ വിൽക്കുന്നില്ലെന്നും ദേവസ്വം എക്സ്ക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
18 ലക്ഷം ടിൻ അരവണയാണ് ഇപ്പോൾ ശബരിമലയിൽ സ്റ്റോക്കുള്ളത്. ഭക്തരുടെ എണ്ണത്തിലെ കുറവ് കാരണം അപ്പം അരവണ ഉൽപ്പാദനം കുറച്ചിരിക്കുകയാണ്.
Next Story
Adjust Story Font
16