Quantcast

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഇന്ന് 963 സര്‍‍‍‍‍വീസുകള്‍ മുടങ്ങി

പുതുതായി നിയമനം നേടിയ കണ്ടക്ടര്‍മാരുടെ പരിശീലനം ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കി സ്വതന്ത്ര ചുമതല നല്‍കിയാലേ പ്രതിസന്ധിക്ക് ശമനമുണ്ടാകൂ.

MediaOne Logo

Web Desk

  • Published:

    22 Dec 2018 12:16 PM GMT

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഇന്ന് 963 സര്‍‍‍‍‍വീസുകള്‍ മുടങ്ങി
X

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. 963 സര്‍വീസുകളാണ് ഇന്ന് സംസ്ഥാനത്ത് റദ്ദാക്കിയത്. പി.എസ്.സി വഴി നിയമനം നടത്തിയ പുതിയ കണ്ടക്ടര്‍മാരുടെ പരിശീലനം ആരംഭിച്ചു. പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരുടെ ലോങ്ങ് മാര്‍ച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുകയാണ്.

കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ഇന്ന് റദ്ദാക്കിയത് 963 സര്‍വീസുകള്‍. തിരുവനന്തപുരം മേഖലയില്‍ 353 എറണാകുളം 449 കോഴിക്കോട് 161 എന്നിങ്ങനെയാണ് റദ്ദാക്കിയ സര്‍വ്വീസുകള്‍. പുതുതായി നിയമനം നേടിയ കണ്ടക്ടര്‍മാരുടെ പരിശീലനം ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കി സ്വതന്ത്ര ചുമതല നല്‍കിയാലേ പ്രതിസന്ധിക്ക് ശമനമുണ്ടാകൂ.

ये भी पà¥�ें- കെ.എസ്.ആര്‍.ടി.സി: നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്ന് കോടതി

ये भी पà¥�ें- ശബരിമലയിൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാർ ദുരിതത്തില്‍

സര്‍വീസുകള്‍ റദ്ദാക്കിയത് വരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി ആവര്‍ത്തിച്ചു. ഇന്നലെത്തെ കളക്ഷന്‍ 7 കോടി 70 ലക്ഷമാണ്. 45 ദിവസം കൊണ്ട് പി.എസ്.സി വഴിയുള്ള നിയമനം പൂര്‍ത്തിയാക്കിയിട്ടേ എംപ്ലോയ്‌മെമെന്റ് എക്‌സ്‌ചേസ്‌ചേഞ്ച് വഴി താത്കാലിക ജീവനക്കാരെ പരിഗണിക്കൂ.

തൊഴില്‍ സംരക്ഷണം ആവശ്യപെട്ട് പുറത്താക്കപ്പെട്ട എം പാനല്‍ ജീവനക്കാര്‍ നടത്തുന്ന ലോങ്ങ് മാര്‍ച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു. ഇന്ന് രാവിലെ ചാത്തന്നൂര്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. 24 ന് സെക്രട്ടേറിയറ്റ് നടയില്‍ അവസാനിക്കും.

TAGS :

Next Story