Quantcast

മിഠായിത്തെരുവ് അക്രമം; പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുന്നു

അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്.

MediaOne Logo

Web Desk

  • Published:

    10 Jan 2019 2:33 AM GMT

മിഠായിത്തെരുവ് അക്രമം; പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുന്നു
X

സംഘ്പരിവാര്‍ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്.

ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്തവരെ മുഴുവനായി പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അക്രമികളുടെ ആല്‍ബം പൊലീസ് തയ്യാറാക്കിയത്.വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തത് അടക്കമുള്ള 11പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.എന്നാല്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടാനെത്തിയവരില്‍ പലരും മുഖം മറച്ചാണ് എത്തിയത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്.നിലവില്‍ 34 പേരാണ് മിഠായിത്തെരുവ് അക്രമത്തില്‍ അറസ്റ്റിലായത്.

ये भी पà¥�ें- മിഠായിത്തെരുവ് അക്രമം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരികള്‍

ये भी पà¥�ें- കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലനുകൂലികളുടെ അക്രമം

TAGS :

Next Story