പ്രതിരോധ സിവിലിയന്‍ ജീവനക്കാര്‍ പണിമുടക്കുന്നു
കേന്ദ്രനയങ്ങള്‍ മൂലം പ്രതിസന്ധിയിലായ പ്രതിരോധ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം സമരത്തിലാണ്.
കേന്ദ്രനയങ്ങള്‍ മൂലം പ്രതിസന്ധിയിലായ പ്രതിരോധ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം സമരത്തിലാണ്. രാജ്യത്തെ സേനാവിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചുനല്‍കുന്ന സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടി എല്ലാ രംഗത്തും വിദേശ ഇടപെടല്‍ സാധ്യമാക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെയാണ് ഈ പ്രതിഷേധം.കൊച്ചിയില്‍ 4500 ല്‍ അധികം വരുന്ന ജീവനക്കാരാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണിവര്‍. രാജ്യത്തെ സേനാവിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചുനല്‍കുന്ന സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടി എല്ലാ രംഗത്തും വിദേശ ഇടപെടല്‍ സാധ്യമാക്കുന്നതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ പ്രതിരോധ വ്യവസായശാലകള്‍.
പ്രതിരോധമേഖലയിലെ നേരിട്ടുളള വിദേശ നിക്ഷേപവും 100 ശതമാനം സ്വകാര്യ വത്ക്കരണവും മൂലം രാജ്യരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഏകദേശം 85000ഓളം ജീവനക്കാരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. നേവല്‍ ഡോക് യാര്‍ഡകള്‍, എയര്‍ക്രാഫ്റ്റ് യാഡുകള്‍ അടക്കം ആര്‍മി, നേവി, എയര്‍പോഴ്സ് മേഖലകളില്‍ സിവിലിയന്‍ ജീവനക്കാര്‍ കൈകാര്യം ചെയ്തിരുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ണമായും സ്വകാര്യവത്ക്കരിക്കുന്ന നടപടികള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
യുദ്ധോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്നതാണ് ലാഭകരമെന്നതാണ് ആദ്യകാല സര്‍ക്കാരുകള്‍ കൈക്കൊണ്ട നയം. എന്നാല്‍ ആയുധ ഇറക്കുമതി വര്‍ധിപ്പിച്ച് തദ്ദേശീയ ഉല്‍പാദനം കുറയ്ക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. ഉല്‍പാദനം പൂര്‍ണമായി സ്വകാര്യ സ്ഥാനങ്ങള്‍ക്ക് നല്‍കിയ നടപടി പിന്‍വലിക്കുക എന്നതാണ് ഇവരുടെ ആവശ്യം. പുതിയ പെന്‍ഷന്‍ സ്കീം പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16