കാരുണ്യ പദ്ധതി സർക്കാർ നിര്‍ത്തലാക്കുന്നുവെന്ന് ചെന്നിത്തല; ആരോപണം തള്ളി ആരോഗ്യമന്ത്രി
കേന്ദ്ര സര്‍ക്കാരിന്‍റ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനായാണ് കാരുണ്യ നിര്‍ത്തുന്നത്. കാരുണ്യ നിര്‍ത്തുന്ന സര്‍ക്കാര്‍, ലോട്ടറി നിര്‍ത്തിയില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്‍റ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്‍റ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനായാണ് കാരുണ്യ നിര്‍ത്തുന്നത്. കാരുണ്യ നിര്‍ത്തുന്ന സര്‍ക്കാര്‍, ലോട്ടറി നിര്‍ത്തിയില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും ജനപ്രിയമായ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇത് സൂചിപ്പിച്ച് കാരുണ്യ ജനുവരി 10 ന് ഇറക്കിയ ഉത്തരവും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.
കേന്ദ്ര സര്‍ക്കാരിന്‍റെ ജന്‍ ആരോഗ്യ യോജനാ പദ്ധതി നടപ്പാക്കാനാണ് ഇത് നിര്‍ത്തലാക്കുന്നത്. ഇത് കാരുണ്യം പോലെയല്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നാലേ സഹായം ലഭിക്കു. കാരുണ്യയില്‍ രോഗിയായ ആര്‍ക്കും അപേക്ഷ നല്‍കാം. സഹായ പദ്ധതി നിര്‍ത്തിയെങ്കിലും ലോട്ടറിയില്‍ തുടരുന്നുണ്ട് സര്‍ക്കാര്‍.
കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ അതിന്‍റെ പേരില്‍ കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാരക രോഗം ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് 3 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന പദ്ധതിയാണ് കാരുണ്യ. കാരുണ്യ ലോട്ടറി നടത്തില്‍പ്പില്‍ നിന്നാണ് ഇതിന് തുക കണ്ടെത്തുന്നത്.
പദ്ധതി നിര്‍ത്തിയെന്ന ആരോപണം തള്ളിയ ആരോഗ്യമന്ത്രി കെ. കെ ഷൈലജ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംയോജിപ്പിക്കേണ്ടിവരുമെന്ന സൂചന നല്‍കി. പദ്ധതി നിര്‍ത്തിയില്ലെന്നും അപേക്ഷിച്ച എല്ലാവര്‍ക്കും സഹായം നല്‍കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. അതേസമയം കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംയോജനത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറയുന്നു. വിശദാംശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.
Adjust Story Font
16