Quantcast

മാണിയെ ഉള്‍പ്പെടുത്താതെ ജോസഫ് വിഭാഗത്തിന്‍റെ പ്രാര്‍ഥനാ യജ്ഞം

പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ആരെയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 Jan 2019 4:04 PM

മാണിയെ ഉള്‍പ്പെടുത്താതെ ജോസഫ് വിഭാഗത്തിന്‍റെ പ്രാര്‍ഥനാ യജ്ഞം
X

കെ.എം മാണിയെ ഒഴിവാക്കി തിരുവനന്തപുരത്ത് പി.ജെ ജോസഫ് വിഭാഗം പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിച്ചു. തോമസ് ഉണ്ണിയാടനും സി.എഫ് തോമസും ഉള്‍പ്പടെയുള്ള നേതാക്കളും പി.സി ജോര്‍ജ് എം.എല്‍.എയും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ആരെയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

ലോകസഭാ സീറ്റിനെ ചൊല്ലി മാണിയും ജോസഫും കൊമ്പുകോർക്കുകയാണ്. അതിനിടയിലാണ് തിരുവനന്തപുരത്ത് ജോസഫിന്‍റെ നേതൃത്വത്തിൽ പ്രാർത്ഥനാ യജ്ഞം. മാണിയെ ഒഴിവാക്കിയപ്പോൾ സി.എഫ്.തോമസ്, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. എല്ലാവരെയും ഞെട്ടിച്ച് പി.സി.ജോർജും. എന്നാൽ ആരെയും താൻ ക്ഷണിച്ചില്ലെന്ന് ജോസഫ്.

കോഴക്കെതിരെയാണ് ജോസഫിന്‍റെ പ്രാർഥനയെന്നും അതിനാലാണ് മാണി പങ്കെടുക്കാത്തതെന്നും പി.സി.ജോർജിന്‍റെ പരിഹാസം. പാർട്ടിയിൽ യാതൊരു ഭിന്നതയുമില്ലെന്നാണ് ജോസ് കെ മണി മലപ്പുറത്ത് പ്രതികരിച്ചത്.

കേരള കോൺഗ്രസിനുള്ളിൽ ജോസഫ് വിഭാഗത്തിന് വേണ്ട പ്രാധാന്യം നൽകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. മാണിയെ ഒഴുവാക്കി ജോസഫ് നടത്തിയ ശക്തിപ്രകടനം വരും ദിവസങ്ങളിൽ കേരളകോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെക്കും.

TAGS :

Next Story