Quantcast

പാലക്കാട് ഭരണം തുടരാനാകുമെന്ന് എല്‍.ഡി.എഫ്; തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്

വീരേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസിനകത്ത് ഉണ്ടായ വികാരമാണ് കഴിഞ്ഞ വര്‍ഷത്തെ വന്‍ പരാജയത്തിന് കാരണം. താഴെ തട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെട്ടതും..

MediaOne Logo

Web Desk

  • Published:

    17 Feb 2019 2:51 PM GMT

പാലക്കാട് ഭരണം തുടരാനാകുമെന്ന് എല്‍.ഡി.എഫ്; തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്
X

കാലങ്ങളായി ഇടതുപക്ഷത്തോടെപ്പം നില്‍ക്കുന്ന പാലക്കാട് മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. കഴിഞ്ഞ തവണ വീരേന്ദ്രകുമാറിന് നല്‍കിയ സീറ്റ് തിരിച്ചെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

ശക്തമായ മത്സരം നടക്കുമെന്നതിനാല്‍ എം.ബി രാജേഷിനെ തന്നെ സ്ഥനാര്‍ഥിയാക്കി മണ്ഡലം നിലനിര്‍ത്താനാണ് സി.പി.എം ആലോചന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ 1,05,032 വോട്ടിന്‍റെ ഭൂരിപക്ഷം ഇത്തവണ സി.പി.എം പ്രതീക്ഷിക്കുന്നില്ല. ശക്തമായ മത്സരം നടക്കുന്നതിനാല്‍ ഒരു തവണ കൂടി രാജേഷിന് അവസരം നല്‍കാനാണ് സാധ്യത. 7 നിയമസഭ മണ്ഡലങ്ങളില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളില്‍ സി.പി.എം എം.എല്‍.എമാരാണ് നിലവിലുള്ളത്.

വീരേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസിനകത്ത് ഉണ്ടായ വികാരമാണ് കഴിഞ്ഞ വര്‍ഷത്തെ വന്‍ പരാജയത്തിന് കാരണം. താഴെ തട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെട്ടതും മണ്ണാര്‍ക്കാട്, പാലക്കാട് മണ്ഡലങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതും യു.ഡി.എഫിന് പ്രതീക്ഷ നല്‍‍കുന്നു. ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠനെയാണ് യു.ഡി.എഫ് പ്രധാനമായും സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.

ബി.ജെ.പി സ്ഥനാര്‍ഥിയായ ശോഭ സുരേന്ദ്രന്‍ 1,36,541 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതിനാല്‍ ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടനാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. വിജയിക്കില്ലെങ്കിലും പരമാവധി വോട്ട് നേടാന്‍ കഴിയുന്ന സ്ഥനാര്‍ഥിയെയാകും ബി.ജെ.പി നിര്‍ത്തുക. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായ സി.കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പാലക്കാട്ടേക്ക് പരിഗണിക്കുന്നത്.

TAGS :

Next Story