Quantcast

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഉറപ്പിച്ച് അദാനി ഗ്രൂപ്പ്

സംസ്ഥാന സർക്കാറിന് കീഴിലെ കെ.എസ്.ഐ.ഡി.സി ലേലത്തില്‍ പങ്കെടുത്തെങ്കിലും രണ്ടാമത് എത്താനേ കഴിഞ്ഞുള്ളൂ.

MediaOne Logo

Web Desk

  • Published:

    25 Feb 2019 3:28 PM GMT

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഉറപ്പിച്ച് അദാനി ഗ്രൂപ്പ്
X

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് ഉറപ്പിച്ചു. സംസ്ഥാന സർക്കാറിന് കീഴിലെ കെ.എസ്.ഐ.ഡി.സി ലേലത്തില്‍ പങ്കെടുത്തെങ്കിലും രണ്ടാമത് എത്താനേ കഴിഞ്ഞുള്ളൂ. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. അതേസമയം സ്വകാര്യവത്കരണത്തിനെതിരായ ഹരജി ഹൈകോടതി തള്ളി.

രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനുള്ള ലേലമാണ് ഇന്ന് നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിനായി പ്രധാനമായി ലേലത്തില്‍ പങ്കെടുത്തത് അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരിനായി കെ.എസ്.ഐ.ഡി.സിയും ഹൈദരാബാദ് ബംഗളൂരു വിമാനത്താവള നടത്തിപ്പുകാരായ ജി.എം.ആര്‍ ഗ്രൂപ്പും ആയിരുന്നു. ഏറ്റവും കൂടുതല്‍ ലേലത്തുക ക്വാട്ട് ചെയ്തത് അദാനി ഗ്രൂപ്പാണ്. റൈറ്റ് ഓഫ് റഫ്യൂസൽ എന്ന നിലക്ക് കേന്ദ്രം നൽകിയ ആനുകൂല്യവും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിക്ക് കിട്ടിയില്ല.

പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കിൽ രണ്ടാമതുള്ള കെ.എസ്.ഐ.ഡി.സിക്ക് കരാർ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്. രണ്ടാമത് എത്തിയ കെ.എസ്.ഐ.ഡി.സിയേക്കാൾ വൻ തുകയാണ് ഒന്നാമതുള്ള അദാനി നിർദ്ദേശിച്ചതെന്നാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലെ ലേലത്തിലും അദാനി തന്നെയാണ് ഒന്നാമതെത്തിയത്. ഗുവാഹത്തി വിമാനത്താവളത്തിന്‍റെ ലേല നടപടികൾ ചില സംഘടനകൾ അവിടുത്തെ ഹൈക്കോടതിയെ സമീപിച്ചതിനാൽ സ്റ്റേ ചെയ്തിരുന്നു.

രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. ഇതിനിടെ ലേല നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് യാത്രക്കാര്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. ആവശ്യമെങ്കില്‍ ഇടപെടാമെന്ന് ഹൈകോടതി പറഞ്ഞു. അതേസമയം സ്വകാര്യവത്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്.

TAGS :

Next Story