Quantcast

ജുഡീഷ്യറിയും ഭരണകൂടവും പരസ്പരം ആധിപത്യം പുലർത്താൻ ശ്രമിച്ചാൽ, ജനാധിപത്യം അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി

നീതിന്യായ സംവിധാനങ്ങൾ പരിമിതമായ സൌകര്യങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും ജീവനക്കാർക്കും പൊതുജനത്തിനും ആവശ്യമായ സൌകര്യങ്ങൾ പല സ്ഥലങ്ങളിലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Feb 2019 3:53 PM GMT

ജുഡീഷ്യറിയും ഭരണകൂടവും പരസ്പരം ആധിപത്യം പുലർത്താൻ ശ്രമിച്ചാൽ, ജനാധിപത്യം അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി
X

ജുഡീഷ്യറിയും ഭരണകൂടവും പരസ്പരം ആധിപത്യം പുലർത്താൻ ശ്രമിച്ചാൽ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പത്തിൽ തന്നെ നിയമവിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പദ്ധതി സർക്കാരിന്‍റെ പരിഗണനയിലാണെന്നും തിരുവല്ലയിൽ കോടതി സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നീതിന്യായ സംവിധാനങ്ങൾ പരിമിതമായ സൌകര്യങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും ജീവനക്കാർക്കും പൊതുജനത്തിനും ആവശ്യമായ സൌകര്യങ്ങൾ പല സ്ഥലങ്ങളിലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. സാധാരണക്കാരന് നിയമസഹായം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിയും ഭരണകൂടവും പരസ്പരം ചേർന്ന് പ്രവർത്തിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് നിലകളിലായി ഒന്നേകാൽ ലക്ഷം ചതുരശ്രയടിയിലാണ് കോടതി സമുച്ചയം നിർമിക്കുന്നത്. ഇരുപത്തിമൂന്നരക്കോടി ചെലവിൽ പതിനെട്ട് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുവല്ല ടൌണിൽ നിന്ന് മൂന്നു കിലോമീറ്ററകലെ തിരുമൂലപുരത്ത് നഗരസഭ വിട്ടുനൽകിയ ഒന്നരയേക്കർ സ്ഥലത്ത് നിർമിക്കുന്ന കെട്ടിടത്തിൽ നാല് കോടതികളും അനുബന്ധ സൌകര്യങ്ങളുമുണ്ടാകും.

TAGS :

Next Story