പത്തനംതിട്ടയില്‍ സുരേന്ദ്രന്‍,ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍
സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ആരൊക്കെ മത്സരിക്കുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു
പിടിവലിക്കും കലഹത്തിനും ഒടുവിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർത്തിയായി. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മത്സരിച്ചേക്കും. മത്സര രംഗത്ത് നിന്ന് മാറി നിൽക്കാൻ ശ്രീധരൻ പിള്ളയോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. എറണാകുളത്ത് അൽഫോൺസ് കണ്ണന്താനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ആരൊക്കെ മത്സരിക്കുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Next Story
Adjust Story Font
16