Quantcast

സംസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നായ വടകര

പി.ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തോടെയാണ് വടകര ആദ്യം ചര്‍ച്ചയാകുന്നത്.

MediaOne Logo

Web Desk

  • Published:

    20 March 2019 4:18 AM GMT

സംസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നായ വടകര
X

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നാണ് വടകര. പി.ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തോടെയാണ് വടകര ആദ്യം ചര്‍ച്ചയാകുന്നത്. പിന്നീട് കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വും വടകരയെ പൊതുശ്രദ്ധയിലേക്കെത്തിച്ചു. ഒടുവില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയായെത്തിയതോടെ വടകരയുടെ രാഷ്ട്രീയ ശ്രദ്ധ കൂട്ടുകയാണ്.

ആദ്യഘട്ട പ്രചരണം ജയരാജന്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കെയാണ് വടകരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥിയെത്തുന്നത്. കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ പോരാട്ടവും അതേ പോലെ കടുക്കും. ഇടതുമുന്നണിയിലും യു.ഡി.എഫിലും ഒരേ പോലെ കരുത്തരായ രണ്ടുപേര്‍ മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്നു. ഇടതുമുന്നണിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പിക്കാന്‍ സാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് പി.ജയരാജന്‍. സി.പി.എം സംഘടനാ സംവിധാനമുപയോഗിച്ച് വിജയിക്കാനാകുമെന്നാണ് ഇടതുമുന്നണിയുടെയും കണക്കുക്കൂട്ടല്‍.

കെ.മുരളീധരനിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളുടെ പ്രതീക്ഷ. നാളെ മണ്ഡലത്തിലെത്തുന്ന മുരളീധരന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വി.കെ സജീവനാകും ബി.ജെ.പി സ്ഥാനാര്‍ഥി.

TAGS :

Next Story