കെ.മുരളീധരൻ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി; യു.ഡി.എഫിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ.കെ രമ
ആർ.എം.പിയുടെ പിന്തുണ വലിയ ആത്മവിശ്വാസം നൽകുന്നെന്ന് മുരളീധരൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർ.എം.പി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി. ആർ.എം.പിയുടെ പിന്തുണ വലിയ ആത്മവിശ്വാസം നൽകുന്നെന്ന് മുരളീധരൻ പറഞ്ഞു. യു.ഡി.എഫിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ.കെ രമ പ്രതികരിച്ചു.
വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷന് ശേഷമായിരുന്നു കെ. മുരളീധരൻ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി പി. ജയരാജൻ എത്തിയതോടെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകാൻ ആർ.എം.പി തീരുമാനിക്കുകയായിരുന്നു. പ്രചരണത്തിനായി യു.ഡി.എഫിന് ഒപ്പമിറങ്ങുമെന്ന് ആർ.എം.പി നേതാവ് കെ.കെ രമ പറഞ്ഞു. ആർ.എം.പിക്ക് ഏറെ സ്വാധീനമുള്ള വടകര മണ്ഡലത്തിൽ അവരുടെ പിന്തുണ കരുത്താണെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ആവേശത്തോടെയാണ് ആർ.എം.പി പ്രവർത്തകർ മുരളീധരനെ സ്വീകരിച്ചത്.
Next Story
Adjust Story Font
16