താനൊരു കൊലയാളിയല്ലെന്ന് കെ.മുരളീധരൻ; അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചരണ വിഷയമെന്നുറപ്പിച്ച് യു.ഡി.എഫ് കണ്‍വെന്‍ഷന്‍
പി.കെ കുഞ്ഞാലിക്കുട്ടിയാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. താൻ ഇന്നു വരെ കൊലക്കേസിൽ പ്രതിയായില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചരണ വിഷയമെന്നുറപ്പിച്ച് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. പി.കെ കുഞ്ഞാലിക്കുട്ടിയാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. താൻ ഇന്നു വരെ കൊലക്കേസിൽ പ്രതിയായില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
പ്രവർത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണമേറ്റ് വാങ്ങിയാണ് മുരളീധരൻ കൺവെൻഷൻ വേദിയിലെത്തിയത്. അക്രമ രാഷ്ട്രീയത്തിലൂന്നിയായിരുന്നു നേതാക്കളുടെ പ്രസംഗം. നൻമയും തിൻമയും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ എം.പിയുടെ വികസന നേട്ടങ്ങളൊന്നും തന്നെ പ്രസംഗത്തിലുയർന്നില്ല. താനൊരു കൊലയാളിയല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. വി.എം സുധീരൻ മുഖ്യാതിഥി ആയിരുന്നു. യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലേക്ക് ഒഴുകിയെത്തി.
Next Story
Adjust Story Font
16