പ്രചാരണത്തിനിടെ പച്ചക്കറി ലേലംവിളി; ഇടവേള ആഘോഷമാക്കി സ്ഥാനാര്‍ഥിയും കൂട്ടരും
വാഹന പര്യടനത്തിനിടയില്‍ സ്ഥാനാര്‍ഥിക്ക് പലയിടങ്ങളില്‍ നിന്നും ഉപഹാരമായി കിട്ടിയത് ജൈവ പച്ചക്കറികളും കാര്‍ഷിക ഉത്പന്നങ്ങളുമാണ്. പക്ഷെ ഇതെല്ലാം സ്ഥാനാര്‍ഥി എന്തു ചെയ്യും?
കാര്യം പറഞ്ഞാല്‍ വാശിയേറിയ തെരഞ്ഞെടുപ്പ് ചൂടിലാണ് എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാമിപ്പോള്‍. പക്ഷെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിനൊപ്പമുള്ള പ്രവര്‍ത്തകര്‍ പ്രചാരണ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഇടവേള ആഘോഷമാക്കുന്ന കാഴ്ചയാണിത്.
സംഗതി ഇതാണ്- വാഹന പര്യടനത്തിനിടയില്‍ സ്ഥാനാര്‍ഥിക്ക് പലയിടങ്ങളില്‍ നിന്നും ഉപഹാരമായി കിട്ടിയത് ജൈവ പച്ചക്കറികളും കാര്‍ഷിക ഉത്പന്നങ്ങളുമാണ്. പക്ഷെ ഇതെല്ലാം പാവം സ്ഥാനാര്‍ഥി എന്തു ചെയ്യും? അതാലോചിച്ചപ്പോള്‍ കിട്ടിയതാണീ ലേലം വിളി. അങ്ങനെ സ്ഥാനാര്‍ഥി പോലും ആ ലേലം വിളിക്കൊപ്പം കൂടി.
ആദ്യം തമാശയായി തുടങ്ങിയ ലേലം അങ്ങനെ കാര്യമായി. ഒടുവില്‍ ലേലം ഉറപ്പിച്ചത് 3200 രൂപക്ക്. പാര്‍ട്ടിക്കാര്‍ മാത്രമുള്ള മത്സരമായതിനാലാവാം ബ്രാഞ്ച് സെക്രട്ടറി തന്നെ അതില്‍ വിജയിച്ചു. ഒടുവില്‍ ലേലം വിളി പൂര്‍ത്തിയാക്കി ബ്രാഞ്ച് സെക്രട്ടറി പച്ചക്കറികളെല്ലാം സ്വന്തമാക്കി. പക്ഷെ അപ്പോഴേക്കും സ്ഥാനാര്‍ഥി റെഡി. വാഹന പര്യടനം പുനരാരംഭിക്കുകയാണ്. പിന്നെയെല്ലാം ശടപടേ ശടപടേന്നായിരുന്നു. വാശിയും തമാശയുമെല്ലാം അവിടെ തീര്‍ന്നു. വീണ്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പ്രചാരണ തിരക്കുകളിലേക്ക്.
Adjust Story Font
16