അഷിതക്ക് സാഹിത്യലോകത്തിന്റെ അന്ത്യാഞ്ജലി
അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അഷിത
എഴുത്തിലൂടെ ജീവിതം പറഞ്ഞ പ്രിയ കഥാകാരി അഷിതക്ക് സാഹിത്യലോകത്തിന്റെ അന്ത്യാഞ്ജലി. ഇന്ന് പുലര്‍ച്ചെ അന്തരിച്ച അഷിതയുടെ മൃതദേഹം തൃശൂര്‍ ശാന്തിഘട്ടില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
കിഴക്കും പാട്ടുകരയിലെ വസതിയിലെത്തി നിരവധി പേര്‍ രാവിലെ മുതല്‍ തന്നെ കഥാകാരിക്ക് ആദരാഞ്ജലികള്‍ അര്‍ഹിച്ചു. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി പ്രസിഡണ്ട് വൈശാഖന്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അഷിത.
ശ്വാസതടസം കഠിനമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആധുനികാനന്തര തലമുറയിലെ സ്ത്രീകഥാകൃത്തുക്കളില്‍ പ്രമുഖയായ അഷിത പരിഭാഷയിലൂടെ മറ്റ് പല ഭാഷ സാഹിത്യത്തെയും മലയാളിക്ക് പരിചയപ്പെടുത്തി.
വീട്ടിലെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ചാണ് അഷിത എഴുത്തിന്റെ ലോകത്തേക്ക് കടന്ന് വന്നത്. ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അഷിതയുടെ കഥാപ്രപഞ്ചത്തെ തേടിയെത്തിയിരുന്നു.
Adjust Story Font
16