തരൂരിന്റെ ഭാഷാ പ്രയോഗം വിവാദത്തില്‍
Squeamish എന്ന പദത്തിന് ഓക്കാനം വരുന്നു എന്ന അര്‍ത്ഥമാണുള്ളതെന്നും മത്സ്യത്തൊഴിലാളികളെ കാണുമ്പോള്‍ ഓക്കാനം വരുന്ന ആളാണ് തരൂര്‍ എന്നുമാണ് എതിര്‍ ക്യാമ്പിലെ പ്രചരണം
ശശിതരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗം വിവാദത്തില്‍. മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചത് സംബന്ധിച്ച് ട്വിറ്ററില്‍ പ്രയോഗിച്ച് സ്‌ക്വീമിഷ്‌ലി എന്ന പ്രയോഗമാണ് വിവാദമായത്. മത്സ്യം കണ്ടപ്പോള്‍ തരൂരിന് ഓക്കാനം വന്നു എന്നുള്ള പ്രചരണം ആണ് എല്‍.ഡി.എഫ് അനുകൂലികള്‍ നടത്തുന്നത്. എന്നാല്‍ ശുദ്ധ വെജിറ്റേറിയന്‍ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് എന്നാണ് തരൂരിന്റെ വിശദീകരണം.
ഇതാണ് വിവാദമായ ആ ട്വീറ്റ്
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പാളയത്തെ മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രത്തോടൊപ്പം തരൂര്‍ ട്വീറ്റിയത്. ശുദ്ധ വെജിറ്റേറിയന്‍ ആണെങ്കിലും മത്സ്യമാര്‍ക്കറ്റിലെ സന്ദര്‍ശനം തന്നില്‍ ഉത്സാഹം ഉയര്‍ത്തി എന്നായിരുന്നു താന്‍ ഉദ്ദേശിച്ചത് എന്നാണ് തരൂര്‍ പറയുന്നത്. Squeamishly എന്ന വാക്കിന് സത്യസന്ധമായ എന്നര്‍ത്ഥം ആണെന്ന് ഓണ്‍ലൈന്‍ ഡിഷ്ണറി അടിസ്ഥാനമാക്കി വിശദീകരിക്കുകയും ചെയ്യുന്നു തരൂര്‍.
എന്നാല്‍ Squeamish എന്ന പദത്തിന് ഓക്കാനം വരുന്നു എന്ന അര്‍ത്ഥമാണുള്ളതെന്നും മത്സ്യത്തൊഴിലാളികളെ കാണുമ്പോള്‍ ഓക്കാനം വരുന്ന ആളാണ് തരൂര്‍ എന്നുമാണ് എതിര്‍ ക്യാമ്പിലെ പ്രചരണം. റൂബിന്‍ ഡിക്രൂസ് ഉള്‍പ്പെടെ നിരവധി എഴുത്തുകാര്‍ ഈ വിഷയം ഉയര്‍ത്തി തരൂരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നു.
പദപ്രയോഗത്തിനെതിരെ വിമര്‍ശത്തെ ട്രോളി തരൂരും രംഗത്തുവന്നു. ഓര്‍ഡര്‍ ഡെലിവേര്‍ഡ് എന്ന വാക്കിന് കല്‍പന പ്രസവിച്ചു എന്ന അര്‍ഥം നല്‍കിയാണ് തരൂരിന്റെ പരിഹാസം. മത്സ്യതൊഴിലാളികള്‍ തിരുവനന്തപുരം മണ്ഡലത്തെ പ്രധാന വിഭാഗമായതിനാല്‍ തെരഞ്ഞെടുപ്പിന് വിവാദം ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Adjust Story Font
16