Quantcast

കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതി; സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും

സുരേന്ദ്രന്‍ 243 കേസുകളിൽ പ്രതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    3 April 2019 6:21 AM GMT

കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതി; സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും
X

പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും. കേസുകളുടെ വിവരങ്ങള്‍ പൂര്‍ണമായും നല്‍കാതിരുന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് വീണ്ടും പത്രിക നല്‍കുന്നത്. നിലവില്‍ ഇരുപത് കേസുകളില്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളതെന്നായിരുന്നു നാമനിര്‍ദ്ദേശ പത്രികയില്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച വിവരം. എന്നാല്‍‍ 143 കേസുകളിൽ സുരേന്ദ്രന്‍ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതിയുടെ പേരിലെടുത്ത കേസുകളിൽ സുരേന്ദ്രനെയും പ്രതിയാക്കിയതാണ് കേസുകളുടെ എണ്ണം 143 ആകാൻ കാരണം. കഴിഞ്ഞ 29 നാണ് സർക്കാർ 143 കേസുകളിൽ സുരേന്ദ്രൻ പ്രതിയാണെന്ന വിവരം ഹൈക്കോടതിയിൽ സമർപ്പിച്ചത്. 20 കേസുകളുടെ വിവരങ്ങളാണ് സുരേന്ദ്രൻ പത്രികയിൽ സമർപ്പിച്ചിരുന്നത് എന്നാൽ കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ഇനിയും സമയമുണ്ട് എന്നതിനാൽ കൂടുതൽ കേസുകളുടെ വിവരം കൂടി ഉൾപ്പെടുത്തി പത്രിക പുതുക്കി നൽകും. സൂക്ഷ്മ പരിശോധന സമയത്ത് നൽകിയിരിക്കുന്ന വിവരങ്ങളിൽ മാറ്റം ഉണ്ടായാൽ പത്രിക തള്ളി പോകാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് പത്രിക പുതുക്കി നൽകുന്നത്.

TAGS :

Next Story