Quantcast

പ്രളയം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പിടിവിടാതെ പ്രതിപക്ഷം

കേന്ദ്ര ജലകമ്മീഷനും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും ജുഡീഷ്യല്‍ അന്വേഷണം വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    5 April 2019 7:51 AM GMT

പ്രളയം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പിടിവിടാതെ പ്രതിപക്ഷം
X

പ്രളയ കാരണം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളിയെങ്കിലും പിടിവിടാതെ പ്രതിപക്ഷം. കേന്ദ്ര ജലകമ്മീഷനും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും ജുഡീഷ്യല്‍ അന്വേഷണം വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയകാലത്തെ ഒരുമ ഇഷ്ടപ്പെടാത്തവരാണ് പ്രളയം മനുഷ്യ നിര്‍മിതമെന്ന് പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിദഗ്ദ പരിശോധനക്ക് ശേഷം സമര്‍പ്പിക്കുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശം ദൌര്‍ഭാഗ്യകരാണെന്നാണ് പ്രതിപക്ഷ രമേശ് ചെന്നിത്തല പറയുന്നത്. പ്രളയത്തിലെ മരണങ്ങള്‍ക്ക് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറി വിദഗ്ദനല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിടിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. പ്രളയകാലത്ത് എന്താണ് സംഭവിച്ചതെന്ന ജനങ്ങള്‍ക്കറിയാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ വിമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ആയുധമാക്കി മുന്നോട്ടു പോകുമെന്ന സന്ദേശമാണ് പ്രതിപക്ഷം നല്‍കുന്നത്.

TAGS :

Next Story