Quantcast

പ്രചാരണത്തിനിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ വീണു; യു.ഡി.എഫ് പരാതി നല്‍കും

പാലക്കാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥനാര്‍ഥി എം.ബി രാജേഷിന്‍റെ പ്രചാരണത്തിനിടെ സ്കൂട്ടറില്‍നിന്നും വടിവാള്‍ താഴെ വീണ സംഭവം വിവാദത്തില്‍.

MediaOne Logo

Web Desk

  • Published:

    6 April 2019 3:57 PM GMT

പ്രചാരണത്തിനിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ വീണു; യു.ഡി.എഫ് പരാതി നല്‍കും
X

പാലക്കാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിന്‍റെ പ്രചാരണത്തിനിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ താഴെ വീണ സംഭവം വിവാദത്തില്‍. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലീസിനു പരാതി നല്‍കും. പാലക്കാട് പുലാപറ്റയില്‍വെച്ചാണ് പ്രചാരണത്തിനിടെ ആയുധം റോഡില്‍ വീണത്. ഗൗരവമേറിയ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പുലാപറ്റയിലെ പ്രചാരണത്തിനിടെയാണ് വടിവാള്‍ വീണത്. എം.ബി രാജേഷിന്‍റെ വാഹനത്തിനു പുറകിലായി വന്ന സ്കൂട്ടര്‍ മറിയുകയും വടിവാള്‍ താഴെ വീഴുകയുമായിരുന്നു. പിറകെ വന്ന ബൈക്കുകള്‍ വടിമാള്‍ മറഞ്ഞു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന സ്ഥനാര്‍ഥിക്കൊപ്പം ആയുധങ്ങള്‍ കൊണ്ടുപോയ സംഭവം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപെട്ട് എസ്.പിക്കും, ജില്ലാ കലക്ടര്‍ക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും യു.ഡി.എഫ് പരാതി നൽകുമെന്ന് ഷാഫി പറമ്പിൽ എം.എല്‍.എ അറിയിച്ചു.

നവോത്ഥാനം താഴെ വീണു . മറ്റു ബൈക്കുകൾ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവർ നവോത്ഥാന യാത്ര തുടർന്നു . അടുത്ത സ്വീകരണ യോഗത്തിൽ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവർ നടത്തിക്കാണും . നമ്മുടെ ചിഹ്നം വടിവാൾ

Posted by Shafi Parambil on Friday, April 5, 2019
TAGS :

Next Story