ബെന്നി ബെഹനാന് വേണ്ടി യു.ഡി.എഫ് എം.എൽ.എമാർ പ്രചരണത്തിനിറങ്ങും
നിലവില്‍ രണ്ടാഴ്ചയെങ്കിലും വിശ്രമം വേണമെന്നാണ് ബെന്നി ബെഹ്നാന് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം.
ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ പ്രചാരണം മണ്ഡലത്തിലെ യു.ഡി.എഫ് എം.എൽ.എമാർ ഏറ്റെടുക്കുന്നു. ഇന്ന് രാവിലെ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
ബെന്നി ബെഹന്നാന് ഹൃദയാഘാതമുണ്ടായി ചികിത്സയില്‍ തുടരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രചരണ പരിപാടികള്‍ പുനക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മണ്ഡലത്തിലെ 4 യു.ഡി.എഫ് എം.എല്‍.എമാർ ഒന്നിച്ചും വരും ദിവസങ്ങൾ മേഖലകൾ തിരിച്ചും പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം.ജോൺ, വി.പി സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്നാണ് ഇന്ന് പ്രചാരണം ആരംഭിക്കുക. സ്ഥാനാർഥിയുടെ അഭാവത്തിൽ കൂടുതൽ നേതാക്കളെ മണ്ഡലത്തിൽ എത്തിക്കും. പ്രധാന നേതാക്കളെ എത്തിച്ച് റോഡ് ഷോകൾ സംഘടിപ്പിക്കാനും ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ തീരുമാനമെടുത്തു
എറണാകുളം മണ്ഡലത്തിലെ എം.എൽ.എമാരായ വി.ഡി സതീശൻ , പി.ടി തോമസ് എന്നിവരും വിവിധ മേഖലകളിൽ പ്രചാരണത്തിന് നേതൃത്വം നൽകും. നിലവില്‍ രണ്ടാഴ്ചയെങ്കിലും വിശ്രമം വേണമെന്നാണ് ബെന്നിക്ക് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥിക്ക് പ്രചരണത്തിനിറങ്ങാന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്.
Adjust Story Font
16