കലക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ പ്രതികരണങ്ങളുമായി ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്
തൃശ്ശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയ ജില്ലാ കലക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപ കമന്‍റുകളുമായി ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്റെ പേര് കൂടി ചേര്‍ത്ത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് പറഞ്ഞുകൊണ്ടാണ് സംഘ പരിവാറിന്റെ പ്രചരണം.
എന്നാല്‍ ഈ വിഷയത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കലക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്കിടെ സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതാണ് ജില്ലാ കളക്ടര്‍ ചട്ട ലംഘനമായി കണക്കാക്കി നോട്ടീസ് അയച്ചത്. ജില്ലാ കലക്ടര്‍ അനുപമ പിണറായിക്ക് ദാസ്യ വേല ചെയ്യുകയാണ് എന്നാണ് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചത്.
Adjust Story Font
16