കൂത്തുപറമ്പിലും തലശേരിയിലും കേന്ദ്രസേന വേണമെന്ന് യു.ഡി.എഫ്
സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. പരാജയഭീതി മൂലമെന്ന് ഇടത് മുന്നണി.
തലശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. വടകര ലോക്സഭാ മണ്ഡലത്തില്‍ പെട്ട ഈ നിയമസഭാ മണ്ഡലങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും യു.ഡി.എഫ് മുന്നോട്ട് വെക്കുന്നുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി വടകരയില്‍ നടക്കുന്നത്. വടകരയില്‍ ഇടതു മുന്നണി ഏറ്റവുമധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന നിയമസഭാ മണ്ഡലങ്ങളാണ് തലശേരിയും കൂത്തുപറമ്പും. യു.ഡി.എഫിന് താരതമ്യേന സ്വാധീനം കുറവുള്ള ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കണമെന്നതാണ് യു.ഡി.എഫിന്‍റെ ആവശ്യം. ഈ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ബൂത്തുകളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും മുന്നോട്ട് വെക്കുന്നുണ്ട്. ബൂത്ത് ഏജന്‍റുമാര്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടും.
എന്നാല്‍ പരാജയ ഭീതിയിലായതിനാലാണ് യു.ഡി.എഫ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇടതു മുന്നണി ആരോപിക്കുന്നു.
Adjust Story Font
16