Quantcast

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ അസ്വാരസ്യങ്ങള്‍ ചര്‍ച്ചയാകുന്നു

സജീവരല്ലാത്ത പ്രവര്‍ത്തകരെ രംഗത്തിറക്കാനും അടിയൊഴുക്കുകളെ തടയനാനും ഉദ്ദേശിച്ചാണ് പോസ്റ്റിട്ടതെന്നാണ് സതീന്‍ വിശദീകരിക്കുന്നു

MediaOne Logo

Web Desk

  • Published:

    9 April 2019 6:06 AM GMT

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ അസ്വാരസ്യങ്ങള്‍ ചര്‍ച്ചയാകുന്നു
X

തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ അസ്വാരസ്യങ്ങള്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം, നേമം നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുന്നതിനെതിരെ ഡി.സി.സി ഭാരവാഹി ഫേസ്ബുക്ക് പോസ്റ്റിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടങ്ങളിലെ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി ഒരു വിഭാഗം മറിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍പ്പെട്ട മണക്കാട് മണ്ഡലത്തിലെ തെര‍ഞ്ഞെടുപ്പ് ചുമതലയുളള ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശിന്‍റെ ഫേസ്ബുക്ക് പോസ്റ്റും അതിന് വന്ന ഒരു കമന്‍റുമാണ് ചര്‍ച്ചക്ക് കാരണമായത്. പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരെ ഞാന്‍പരാതി കൊടുക്കുമെന്നാണ് സതീശിന്‍റെ പോസ്റ്റ്. ബി.ജെ.പി മനസോടെ പ്രവര്‍ത്തിക്കുന്ന ചില പ്രവർത്തകരുണ്ടെന്ന് പറയന്നു മറ്റൊരു പ്രവര്‍ത്തകന്റെ കമന്‍റിന് സതീശ് പിന്തുണക്കുന്നുമുണ്ട്. ‌സജീവരല്ലാത്ത പ്രവര്‍ത്തകരെ രംഗത്തിറക്കാനും അടിയൊഴുക്കുകളെ തടയനാനും ഉദ്ദേശിച്ചാണ് പോസ്റ്റിട്ടതെന്നാണ് സതീന്‍ വിശദീകരിക്കുന്നു.

തിരുവനന്തപുരം നേമം മണ്ഡലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു മറി ആരോപണം ഉയര്‍ന്ന മണ്ഡലങ്ങളാണ്. ജില്ലയിലെ ഒരു പ്രധാന നേതാവിനെത്തിരെ നേതൃത്വത്തില്‍ ഇത്തവണയും അത്തരം അടിയൊഴുക്ക് നടക്കാനുള്ള സാധ്യത പ്രവര്‍ത്തനകര്‍ തള്ളിക്കളയുന്നില്ല. കെ.പി.സി.സി നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യമാണ് മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം.

TAGS :

Next Story