പി.സി ജോര്‍ജിന്‍റെ ജനപക്ഷം എൻ.ഡി.എയിൽ ചേർന്നു
എൻ.ഡി.എയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.സി ജോർജ്
പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ജനപക്ഷം സെക്കുലർ എൻ.ഡി.എയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്. ശ്രീധരൻപിള്ളയാണ് പ്രഖ്യാപനം നടത്തിയത്. എൻ.ഡി.എ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.സി ജോർജ് പറഞ്ഞു.
ഇന്ന് മുതൽ ജനപക്ഷം ഘടകകക്ഷിയാണെന്നും ജനപക്ഷത്തിൻ്റെ വരവ് പത്തനംതിട്ടയിലടക്കം ഗുണകരമാവുമെന്നും കെ.സുരേന്ദ്രൻ്റെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. കെ. സുരേന്ദ്രൻ്റെ വിജയത്തിനായി പ്രയത്നിക്കുമെന്നും തിരുവനന്തപുരത്ത് ജനപക്ഷത്തിൻ്റെ വോട്ടായിരിക്കും കുമ്മനം രാജശേഖരൻ്റെ ഭൂരിപക്ഷമാവുകയെന്നും പി.സി ജോർജ് പറഞ്ഞു.
യു.ഡി.എഫ് പ്രവേശനം മുടങ്ങിയതിന് പിന്നാലെയാണ് പി.സി ജോര്‍ജ് എന്‍.ഡി.എയില്‍ എത്തുന്നത്. ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് കഴിഞ്ഞാഴ്ചയും പ്രഖ്യാപിച്ചതിന് ഒടുവിലാണ് ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിലൂടെ വീണ്ടും ജോര്‍ജ് നിലപാട് മാറ്റിയത്. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി വൈ. സത്യകുമാറിൻ്റെ സാന്നിധ്യത്തിലായിരുന്നു ജനപക്ഷത്തിൻ്റെ എൻ.ഡി.എയിലേക്കുള്ള പ്രവേശന പ്രഖ്യാപനം നടന്നത്.
Adjust Story Font
16