പോളിങ് ബൂത്ത് കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്പ്
വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപകാരപ്പെടും ഈ ആപ്പ്
കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പോളിങ് ബൂത്ത് കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്പുമായി ജില്ലാ ഭരണകൂടം. ആപ്പ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തും ബൂത്ത് നമ്പരടിച്ചും എളുപ്പത്തില്‍ മണ്ഡലത്തിലെ എല്ലാ ബൂത്തിലേക്കുമെത്താം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കുന്നത്.
വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപകാരപ്പെടും ഈ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബൂത്ത് ലൊക്കേറ്റ് കെ.എസ്.ഡി എന്ന പേരിലുള്ള ആപ്പ് ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാനാകും. ബൂത്തിന്‍റെ യു.ഐ.ഡി നമ്പര്‍ വഴിയും, ആപ്പിനായി തയ്യാറാക്കിയ ബൂത്തടിസ്ഥാനത്തിലുള്ള ക്യു ആര്‍ കോഡ് വഴിയും ബൂത്തിലേക്കുള്ള വഴിയും, ദൂരവുമുള്‍പ്പടെ ബൂത്തുകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭിക്കും. ജി.പി.എസ് സഹായത്തോടെ ഗൂഗിള്‍ മാപ് വഴിയാണ് വഴിയും ദൂരവും ലഭിക്കുക.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ആപ്പ് കൂടുതല്‍ സഹായകരമാകുക. കൂടാതെ തെരഞ്ഞെടുപ്പ് ദിവസം വോട്ടിങ് യന്ത്ര തകരാറുകളും മറ്റും പരിഹരിക്കുന്നതിന് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ എത്താനും ആപ്പ് വഴി സാധിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. കലക്ടറുടെ നിര്‍ദേശ പ്രകാരം കാസര്‍കോട്ടെ സ്റ്റാര്‍ട്ടപ് സംരംഭമായ ഫൈ നെക്സ്റ്റ് ഇന്നൊവേഷന്‍സ് ആണ് ആപ്പ് ഒരുക്കിയത്.
Adjust Story Font
16