സര്‍വേ എന്താണെങ്കിലും യു.ഡി.എഫ് വിജയിക്കുമെന്ന് ശശി തരൂര്‍
സര്‍വേകള്‍ മാറി മറിയുന്ന ഒന്നായതിനാല്‍ കാര്യമായെടുക്കുന്നില്ലെന്നാണ് കുമ്മനം പറയുന്നത്. സര്‍വേ റിപ്പോര്‍ട്ടുകള്‍ തന്നെ ബാധിക്കുന്ന ഒന്നല്ലെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍റെ പക്ഷം
തെരഞ്ഞെടുപ്പ് സര്‍വേകളെ തള്ളി തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍. സര്‍വേ എന്താണെങ്കിലും മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. സര്‍വേകളെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ തള്ളി എന്‍.ഡി.എക്കാണ് മുന്‍തൂക്കമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും കണക്കുകളില്‍ വിശ്വാസമില്ലെന്നാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം.
ദേശീയമാധ്യമങ്ങള്‍ അടക്കം നടത്തിയ സര്‍വേകളില്‍ തിരുവനന്തപുരത്ത് എന്‍.ഡി.എക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേ റിപ്പോര്‍ട്ടുകളെല്ലാം പുറത്ത് വന്നതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥികളുടെ പ്രതികരണം. സര്‍വേകള്‍ മാറി മറിയുന്ന ഒന്നായതിനാല്‍ കാര്യമായെടുക്കുന്നില്ലെന്നാണ് കുമ്മനം പറയുന്നത്. സര്‍വേ റിപ്പോര്‍ട്ടുകള്‍ തന്നെ ബാധിക്കുന്ന ഒന്നല്ലെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ദിവാകരന്‍റെ പക്ഷം. തിരുവനന്തപുരത്ത് മത്സരം കടുത്തതാണെന്നും എന്നാല്‍ അന്തിമ വിജയം തനിക്ക് തന്നെയായിരിക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരും പ്രതികരിച്ചു. പ്രത്യക്ഷത്തില്‍ സര്‍വേ റിപ്പോര്‍ട്ടുകളെ സ്ഥാനാര്‍ഥികള്‍ തള്ളിക്കളയുകയാണെങ്കിലും റിപ്പോര്‍ട്ടുകളെ മുന്‍ നിര്‍ത്തി പ്രവര്‍ത്തനത്തെ മുന്നണികള്‍ ഇപ്പോള്‍ തന്നെ ചിട്ടപ്പെടുത്തി കഴിഞ്ഞു.
Adjust Story Font
16