Quantcast

തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തരൂര്‍

ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കി.

MediaOne Logo

Web Desk

  • Published:

    11 April 2019 5:24 AM GMT

തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് തരൂര്‍
X

തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളെക്കുറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ എ.ഐ.സി.സിക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വീഴ്ച വരുത്തി. പ്രചരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്നാക്കം പോകുന്നു എന്നിവയാണ് പരാതി. അതേ സമയം പരാതി നല്‍കിയില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി തന്നെ പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന് നല്‍കിയ പരാതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് ഏകോപനമില്ലായ്മയെക്കുറിച്ചാണ്. ആകെ മണ്ഡലത്തെക്കുറിച്ച് പരാതിപ്പെടുമ്പോഴും തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ പ്രശ്നങ്ങളാണ് ഊന്നിപ്പറഞ്ഞിരിക്കുന്നത്. ജില്ലയിലെ പ്രധാന നേതാക്കള‍് സജീവമായി പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ട്. കഴിഞ്ഞ തെര‍ഞ്ഞെടുപ്പില്‍ അടിയൊഴുക്കുകളുണ്ടായ ഈ മണ്ഡലങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട് സാഹചര്യമുണ്ട്. എന്നാല‍് പ്രധാന നേതാക്കളെ മണ്ഡലത്തില്‍ പലപ്പോഴും കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് തരൂര്‍ പരാതിപ്പെടുന്നത്.

വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെ അസാന്നിധ്യം മറികടക്കാന്‍ കഴിയുന്ന ഇടപെടല്‍ ഉണ്ടാകണമെന്നും തരൂര്‍ ആവശ്യപ്പെടുന്നു. എ.ഐ.സി.സി നേതൃത്വം ഇടപെട്ട് നേതാക്കളുടെ സജീവത ഉറപ്പുവരുത്തണമെന്നതാണ് തരൂര്‍ ഉന്നയിക്കുന്ന ആവശ്യം.സമാനമായ ആവശ്യം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും തരൂര്‍ ഉന്നയിച്ചിട്ടുണ്ട്. പരാതി നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളിയെങ്കിലും സംഘടനാ പ്രവര്‍ത്തനകളിലെ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കുന്നതാണ് തരൂരിന്റെ വാക്കുകള്‍. അതേസമയം ബി.ജെ.പി ക്യാമ്പ് പടച്ചുവിടുന്ന റിപ്പോര്‍ട്ടുകളാണ് ഇവയെന്ന പ്രതികരണമായിരുന്നു ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റേത്. തെരഞ്ഞെടുപ്പിന് 12 ദിവസം ബാക്കി നില്‍ക്കെയാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ക്യാമ്പിലെ പ്രശ്നങ്ങള്‍ പുറത്തുവരുന്നത്.

TAGS :

Next Story