Quantcast

തലപ്പത്തേക്ക് ആര്? പ്രതിസന്ധിയില്‍ കേരള കോണ്‍ഗ്രസ് (എം)

55 വർഷം മാണി പ്രതിനിധീകരിച്ച പാലായിൽ ഇനി ആരെന്നത് വലിയ ചോദ്യം. പി.ജെ ജോസഫിനും ജോസ്.കെ.മാണിക്കും സാധ്യത.

MediaOne Logo

Web Desk

  • Published:

    12 April 2019 8:24 AM GMT

തലപ്പത്തേക്ക് ആര്? പ്രതിസന്ധിയില്‍ കേരള കോണ്‍ഗ്രസ് (എം)
X

കെ.എം.മാണി വിട വാങ്ങിയതോടെ കേരള കോണ്‍ഗ്രസ്(എം) തലപ്പത്തേക്ക് ആരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സജീവം. പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് , പാലാ എം.എല്‍.എ എന്നീ സ്ഥാനങ്ങളാണ് ഒഴിഞ്ഞ് കിടക്കുന്നത്. മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

കേരള കോൺഗ്രസ്(എം) ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു വലിയ പ്രതിസന്ധിയാണ് കെ.എം മാണിയുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്. പാർട്ടിയെ ഇനി ആരു നയിക്കും എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയർന്നു കേൾക്കുന്നത്. കേരള കോൺഗ്രസ്(എം) പിറവി എടുത്തതിന് ശേഷം ഒരിക്കൽ പോലും ചെയർമാൻ സ്ഥാനത്തേക്ക് കെ.എം മാണിയുടേതല്ലാതെ മറ്റൊരു പേരും കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പകരക്കാരനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാകും. പി.ജെ ജോസഫിന്‍റെയും ജോസ്.കെ.മാണിയുടെയും പേരുകളാണ് നിലവിൽ പറഞ്ഞുകേൾക്കുന്നത്. 55 വർഷം മാണി പ്രതിനിധീകരിച്ച പാലായിൽ ഇനി ആരു മത്സരിക്കും എന്നതാണ് കേരള കോൺഗ്രസ്(എം)ന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ഇക്കാര്യത്തിൽ വലിയ ചർച്ചകൾ തന്നെ വേണ്ടിവരും. പാർലമെന്‍ററി പാർട്ടിനേതാവ് സ്ഥാനത്തേക്കും മറ്റൊരാളെ കണ്ടെത്തേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ മുതിർന്ന നേതാവായ സി.എഫ് തോമസിന് തന്നെയാണ് ഇതിന് സാധ്യത.

പ്രതിസന്ധി ഉണ്ടാകുമ്പോൾ അന്തിമതീരുമാനം കെ.എം മാണിക്ക് വിടുകയായിരുന്നു കേരള കോൺഗ്രസിലെ പതിവ്. എന്നാൽ കെ.എം മാണി വിട വാങ്ങിയതോടെ ഉണ്ടായ വിടവുകൾ എങ്ങനെ നികത്തുമെന്നത് കേരള കോൺഗ്രസ്(എമ്മിന്) മുന്നിൽ വലിയ വെല്ലുവിളി തന്നെയാകും.

TAGS :

Next Story