ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; പ്രതികളെ കാസര്‍കോട് എത്തിച്ച് തെളിവെടുക്കും
മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കേസിലെ മുഖ്യ പ്രതികളായ ബിലാലും വിപിനും അറസ്റ്റിലായതിന് പിന്നാലെയാണ് ആസൂത്രണം നടത്തിയ അല്‍ത്താഫും അറസ്റ്റിലായത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളെ കാസര്‍കോട് എത്തിച്ച് തെളിവെടുക്കും. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെ സഹായിച്ച ആലുവ സ്വദേശി അല്‍ത്താഫിനെ ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കേസിലെ മുഖ്യ പ്രതികളായ ബിലാലും വിപിനും അറസ്റ്റിലായതിന് പിന്നാലെയാണ് ആസൂത്രണം നടത്തിയ അല്‍ത്താഫും അറസ്റ്റിലായത്. ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായവര്‍ക്ക് ആവശ്യമായ സൌകര്യങ്ങളൊരുക്കിയതും സഹായങ്ങളെത്തിച്ചു നല്‍കിയതും അല്‍ത്താഫാണന്നാണ് ക്രെം ബ്രാഞ്ച് സംഘം പറയുന്നത്.
പ്രതികളെ ബ്യൂട്ടി പാര്‍ലറിലെത്തിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് ക്രെം ബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡി.ജി.പി ലോകനാഥ് ബെഹറയുമായി കൂടികാഴ്ച നടത്തിയ അന്വേഷണ സംഘം കേസ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കൂടുതല്‍ പേരെയും ഡി.ജി.പിയുടെ സാനിധ്യത്തില്‍ ചോദ്യം ചെയ്തു. മുഖ്യ പ്രതികള്‍ പിടിയിലായതോടെ കേസുമായി ബന്ധമുള്ള നിര്‍ണായക വിവരങ്ങളാണ് ക്രെം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത്‍. പ്രതികളെ കാസര്‍ഗോഡെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
ये à¤à¥€ पà¥�ें- ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ये à¤à¥€ पà¥�ें- ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ലീന മരിയ പോള്‍ മൊഴി നൽകി
ये à¤à¥€ पà¥�ें- ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ലീന മരിയ പോളിന്റെ മൊഴിയെടുക്കുന്നത് വൈകും
Adjust Story Font
16