പരിസ്ഥിതി സൗഹൃദ പ്രചാരണം; ഇലക്ട്രിക് വാഹനത്തിലെത്തി എം.ബി രാജേഷ്
ഇലക്ട്രിക് വാഹനങ്ങളുമായാണ് പാലക്കാട് നഗരത്തില്‍ എം.ബി രാജേഷ് ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണം വേറിട്ടതാക്കുന്നതിനൊപ്പം പരിസ്ഥിതിക്ക് ഇണങ്ങുന്നതുമാക്കുകയാണ്...
പരിസ്ഥിതി സൌഹൃദ തെരഞ്ഞെടുപ്പ് പ്രചാരണവുമായി പാലക്കാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥനാര്‍ഥി എം.ബി രാജേഷ്. ഇലക്ട്രിക് വാഹനങ്ങളുമായാണ് പാലക്കാട് നഗരത്തില്‍ എം.ബി രാജേഷ് ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണം വേറിട്ടതാക്കുന്നതിനൊപ്പം പരിസ്ഥിതിക്ക് ഇണങ്ങുന്നതുമാക്കുകയാണ് എം.ബി രാജേഷിന്‍റെ പ്രചാരണം. ഇലക്ട്രിക് സ്കൂട്ടറുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയിലെല്ലാമാണ് പ്രചാരണം നടത്തിയത്. നിരവധി പേര്‍ക്ക് എം.പി ഫണ്ട് ഉപയോഗിച്ച് ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ എം.ബി രാജേഷ് നല്‍കിയിരുന്നു. പാലക്കാട് അഞ്ചു വിളക്ക് മുതല്‍ വിക്ടോറിയ കോളജ് വരെയാണ് ഇലക്ട്രിക്ക് വാഹനത്തില്‍ എം.ബി രാജേഷ് പ്രചാരണം നടത്തിയത്.
Next Story
Adjust Story Font
16