വിഷുദിനത്തില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുത്ത് വോട്ട് തേടി സ്ഥാനാര്‍ഥി
പാലക്കാട് പുതുപ്പള്ളി തെരുവ് ഷാഫി ജമാഅത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ പങ്കെടുത്താണ് ശ്രീകണ്ഠന്‍ വിഷു ആഘോഷിച്ചത്
വിഷുദിനത്തില്‍ സ്ഥാനാര്‍ഥികളുടെ സദ്യ എവിടെയാകും. വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം സദ്യ കഴിക്കുന്നതിന് പകരം നാട്ടുകാര്‍ക്കൊപ്പം സദ്യ കഴിച്ചാണ് പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ വിഷു ആഘോഷിച്ചത്. പാലക്കാട് പുതുപ്പള്ളി തെരുവ് ഷാഫി ജമാഅത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ ശ്രീകണ്ഠന്‍ പങ്കെടുത്തു. അവധി ദിനമായതിനാല്‍ വോട്ടര്‍മാരെ നേരിട്ട് കാണാനാണ് എം.ബി രാജേഷ് വിഷുദിനം പ്രയോജനപ്പെടുത്തിയത്.
സ്ഥാനാര്‍ഥികള്‍ വിവാഹ വീടുകളിലും മറ്റും എത്തുന്നത് സാധാരണമാണ്. വിഷു ദിനമായതിനാല്‍ പ്രചാരണം നിര്‍ത്തിവെച്ചിരുന്നെങ്കിലും ആയിരക്കണക്കിന് ആളുകളെ ഒരുമിച്ചു കാണാനാകുമെന്നതിനാലാണ് വീട്ടിലെ സദ്യ ഒഴിവാക്കി സമൂഹ വിവാഹത്തിനെത്തിയത്.
നവദമ്പതിമാരോടും വിവാഹത്തിനെത്തിയവരോടും വോട്ട് അഭ്യര്‍ഥിച്ച ശ്രീകണ്ഠന്‍ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. രണ്ടാം തവണയാണ് പുതപ്പള്ളി തെരുവ് ഷാഫി ജമാഅത്ത് മഹല്ല് കമ്മറ്റിയും സാധുസംരക്ഷണ സമിതിയും സംയുക്തമായി സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. വിവിധ മതത്തില്‍പ്പെട്ട 43 ദമ്പതികള്‍ ഒരു വേദിയില്‍ സംഗമിച്ചുവെന്നതാണ് ഈ സമൂഹ വിവാഹത്തിന്‍റെ പ്രത്യേകത. മുനവ്വറലി ശിഹാബ് തങ്ങള്‍ വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനകീയമായി നടത്തുന്ന സമൂഹ വിവാഹത്തിന്‍റെ മുഴുവന്‍ ചെലവുകളും ജനങ്ങള്‍ തന്നെയാണ് വഹിക്കുന്നത്.
Adjust Story Font
16