Quantcast

പി. രാജീവിന്‍റെ പ്രചാരണത്തിനായി സുഹൃത്തുക്കളുടെ പ്രത്യേക റോഡ് ഷോ

എറണാകുളം മഹാരാജാസ് കോളജില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ പങ്കുചേരാന്‍ വിവിധയിടങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണെത്തിയത്.

MediaOne Logo

Web Desk

  • Published:

    21 April 2019 3:27 AM GMT

പി. രാജീവിന്‍റെ  പ്രചാരണത്തിനായി സുഹൃത്തുക്കളുടെ പ്രത്യേക റോഡ് ഷോ
X

എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവിസ്മരണീയമാക്കി സുഹൃത്തുക്കള്‍. പ്രത്യേക റോഡ് ഷോ സംഘടിപ്പിച്ചാണ് പി. രാജീവിന്റെ സുഹൃത്തുക്കളും സഹപാഠികളും പ്രചാരണത്തിന് കൊഴുപ്പേകിയത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ പങ്കുചേരാന്‍ വിവിധയിടങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണെത്തിയത്

ഒരുകാലത്തിന്റെ മഹാരാജാക്കന്മാരായിരുന്ന അവരോരുത്തരും തങ്ങളുടെ സഖാവും സുഹൃത്തും സഹപാഠിയുമായ രാജീവിന് വേണ്ടിയാണ് ഒരിക്കല്‍ കൂടി ഒത്തു ചേര്‍ന്നത്. വിദ്യാര്‍ഥി കാലഘട്ടത്തിലെ ഒരു തലമുറ ഒത്ത് ചേര്‍ന്ന് സ്ഥാനാര്‍ഥിക്കായി വോട്ട് ചോദിച്ച് തെരുവിലറങ്ങിയപ്പോള്‍ ആവേശത്തോടെയാണ് നഗരം അത് നോക്കി നിന്നത്. രാജീവിന്റെ സൌഹൃദ വലയത്തിലെ ഒരു വലിയ നിരതന്നെ റോഡ് ഷോയില്‍ പങ്കു ചേര്‍ന്നെങ്കിലും സംവിധായകന്‍ ആഷിക് അബുവും നടന്‍ ഇര്‍ഷാദുമാണ് ഏവരുടെയും ശ്രദ്ധ നേടിയത്.

തിരക്കുകള്‍ മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന് വോട്ട് ചോദിക്കുന്ന സുഹ‍ത്തുക്കള്‍ തനിക്ക് വലിയ ഊര്‍ജമാണ് പകര്‍ന്ന് തന്നതെന്ന് പി.രാജീവ് പറഞ്ഞു. ഹാരാജാസ് കോളജ് മുതല്‍ ചാത്യാത്ത് ജംഗ്ഷന്‍ വരെ നീണ്ടു നിന്ന റോഡ് ഷോയില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. തങ്ങളുടെ സ്വന്തം സുഹ‍ത്തിനായി തൊണ്ട പൊട്ടി മുദ്യാവാക്യം വിളിച്ചും വോട്ടുകള്‍ ഊട്ടിയുറപ്പിച്ചുമാണ് അവരോരുത്തരും മടങ്ങിയത്.

TAGS :

Next Story