Quantcast

ജവാന്‍ വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

രാവിലെ ജവാന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരിക്കും പ്രിയങ്ക മടങ്ങുക.

MediaOne Logo

Web Desk

  • Published:

    21 April 2019 3:38 AM GMT

ജവാന്‍ വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും
X

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വി.വി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും . ഇന്നലെ നിശ്ചയിച്ചിരുന്ന പരിപാടി അവസാന നിമിഷം ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു . രാവിലെ ജവാന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരിക്കും പ്രിയങ്ക മടങ്ങുക.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശനത്തിൽ മൂന്നാമത്തെ പരിപാടിയായാണ് വാഴ കണ്ടി കോളനി സന്ദർശനം നിശ്ചയിച്ചിരുന്നത്. ആദ്യം ഉച്ചയ്ക്ക് 1.20ന് കോളനിയിലെത്തി പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ ബീവി വസന്തകുമാർ എന്റെ കുടുംബത്തെ കാണുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ മാനന്തവാടിയിലെയും പുൽപ്പള്ളിയിലെ പരിപാടിക്കുശേഷം പ്രിയങ്കയുടെ യാത്ര ക്രമീകരണത്തിൽ മാറ്റം വരുത്തുകയും നിലമ്പൂരിലും അരീക്കോട് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കാനായി പ്രിയങ്ക പുറപ്പെടുകയും ചെയ്തു. എല്ലാ പരിപാടികൾക്കും ശേഷം വൈകുന്നേരത്തോടെ പ്രിയങ്ക എത്തുമെന്ന് പിന്നീട് അറിയിപ്പ് ലഭിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു

ഹവിൽദാർ വസന്തകുമാറിന്റെ കുടുംബവീട് ഉൾപ്പെടുന്ന വാഴക്ക കോളനിയിൽ പ്രിയങ്ക എത്തുന്നതറിഞ്ഞ് വലിയ സന്തോഷത്തിലാണ് കോളനിവാസികൾ. കാലത്തുതന്നെ പ്രിയങ്ക എത്തുമെന്നും ജവാന്റെ കുടുംബത്തെ സന്ദർശിച്ച് മടങ്ങൂ എന്നുമാണ് കുടുംബത്തിന് ലഭിച്ച ഉറപ്പ്.

TAGS :

Next Story