Quantcast

കള്ളവോട്ട്; ജില്ലാ കലക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് മണ്ഡലത്തിന്‍റെ ഭാഗമായ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന റിപ്പോര്‍ട്ടുകളെ ഗൌരവമായാണ് കാണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ...

MediaOne Logo

Web Desk

  • Published:

    27 April 2019 11:16 AM GMT

കള്ളവോട്ട്; ജില്ലാ കലക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി
X

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ ജില്ലാ കലക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. പോളിങ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് കണ്ണൂരിലെ സ്ഥാനാര്‍ഥി കെ സുധാകരനും ആരോപിച്ചു.

കാസര്‍കോട് മണ്ഡലത്തിന്‍റെ ഭാഗമായ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന റിപ്പോര്‍ട്ടുകളെ ഗൌരവമായാണ് കാണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറ‍ഞ്ഞത്. കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വെബ്കാസ്റ്റിങ്ങുകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുമെന്നും മീണ പറഞ്ഞു.

ജനഹിതം അട്ടിമറിക്കാന്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമപരമായ നടപടി ഉടാന്‍ ആരംഭിക്കുമെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു. പരിഹാരമുണ്ടാകുന്നതുവരെ യു.ഡി.എഫ് പോരാട്ടം തുടരുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

TAGS :

Next Story