കള്ളവോട്ട് നടന്ന ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കള്ളവോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സിയും വ്യക്തമാക്കി
കള്ളവോട്ട് നടന്ന ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് സി.പി.എമ്മിന് ആചാരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കള്ളവോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സിയും വ്യക്തമാക്കി. അരനൂറ്റാണ്ടായി കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കൂത്തുപറമ്പിലെ 40, 41 ബൂത്തുകളിലെ സി.സി.ടി.വി പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ജനഹിതം അട്ടിമറിക്കാന്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ നടപടികള്‍ വൈകിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എ.ഐ.സി.സി വക്താവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചെന്നായിരുന്നു കെ സുധാകരന്‍റ പ്രതികരണം. കള്ളവോട്ടിനെതിരെ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി രവീശ തന്ത്രിയും പറഞ്ഞു.
Adjust Story Font
16